വൈദ്യുതിനിരക്കു വർധന: ഉത്തരവ് ഇന്നിറങ്ങും
Saturday, June 25, 2022 1:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം ഉപയോക്താക്കൾക്കും വൈദ്യുതിനിരക്ക് വർധിപ്പിക്കും. നിരക്കു വർധന സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് ഇന്നിറങ്ങും.
അഞ്ചുവർഷത്തേക്ക് താരിഫ് വർധന അനുവദിക്കണമെന്നാണ് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷന് വൈദ്യുതി ബോർഡ് അപേക്ഷ നൽകിയിരുന്നത്. ഗാർഹിക ഉപയോക്താക്കൾക്ക് 25 മുതൽ 80 പൈസവരെ കൂട്ടണമെന്നാണ് ആവശ്യം. മറ്റ് വിഭാഗത്തിനും ആനുപാതിക വർധന ആവശ്യപ്പെട്ടിരുന്നു.