‘ഹോം’ സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ പ്രതിഷേധമില്ലെന്ന് സംവിധായകന്
Sunday, May 29, 2022 12:58 AM IST
കൊച്ചി: ‘ഹോം’ സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കാത്തതില്‍ പ്രതിഷേധമില്ലെന്ന് സംവിധായകന് റോജിന്‍ തോമസ്. ചിത്രം അവസാന റൗണ്ടില്‍ എത്തിയെന്ന് അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേദിവസം വാര്‍ത്തകള്‍ കേട്ടിരുന്നു.
അവാര്‍ഡ് ലഭിക്കാത്തതിൽ വിഷമമില്ലെന്നും എന്തുകൊണ്ടാണ് അവാര്‍ഡ് നല്‍കാതിരുന്നതെന്നു പറയാത്തതിലാണ് വിഷമമെന്നും റോജിന്‍ പറഞ്ഞു. അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ചിത്രത്തിന് അവാര്‍ഡ് ലഭിക്കാതെ പോയതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളടക്കം ഫേസ്ബുക്കില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് റോജിന്‍ പ്രതികരണവുമായി എത്തിയത്.