ടീച്ചേഴ്സ് ഗില്‍ഡ് നേതൃത്വ ക്യാമ്പ് നടത്തി
Saturday, May 28, 2022 1:11 AM IST
കൊച്ചി: അധ്യാപകര്‍ ഇന്ന് നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഈ വിഷയങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും റോജി എം. ജോണ്‍ എംഎല്‍എ.
കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന മധ്യമേഖല നേതൃത്വ ക്യാമ്പ് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് ജോബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം ആമുഖപ്രസംഗം നടത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ വിഷയം അവതരിപ്പിച്ചു.
ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ് കര്‍മപദ്ധതി വിഷയാവതരണം നടത്തി. എറണാകുളം-അങ്കമാലി കോര്‍പറേറ്റ് മാനേജര്‍ ഫാ. തോമസ് നങ്ങേലിമാലില്‍ മുഖ്യസന്ദേശം നല്കി.