അക്രമങ്ങളെ ശക്തമായി നേരിടും: മന്ത്രി എം.വി. ഗോവിന്ദൻ
Thursday, May 26, 2022 1:55 AM IST
തിരുവനന്തപുരം: മയക്കുമരുന്നിനും മദ്യക്കടത്തിനും എതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
ആക്രമിച്ച് എക്സൈസിനെ പിന്തിരിപ്പിക്കാമെന്ന് ആരും കരുതണ്ട. എക്സൈസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും, മദ്യമയക്കുമരുന്ന് കടത്തിനെതിരെയുള്ള പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.