പിന്തുണച്ച് ബിജെപി, പ്രതിഷേധിച്ച് പിഡിപി
Thursday, May 26, 2022 1:55 AM IST
കൊച്ചി: പി.സി. ജോര്‍ജിനെതിരേ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു.
പി.സി. ജോര്‍ജ് ഹാജരാകുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരാണ് ആദ്യമെത്തിയത്. പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
തുടര്‍ന്ന് ജോര്‍ജിനു പിന്തുണയുമായി ബിജെപി നേതാക്കളായ കെ. സുരേന്ദ്രന്, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന് എന്നിവർ പ്രവര്‍ത്തകർക്കൊപ്പം സ്റ്റേഷനിലെത്തി.
അറസ്റ്റ് അംഗീകരിക്കില്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ നിലപാട്. പി.സി. ജോര്‍ജിനെ കയറ്റി എആര്‍ ക്യാമ്പിലേക്കു നീങ്ങിയ പോലീസ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ നീക്കം ചെയ്തു.