വിലകയറിയ പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ്പിനു നിർദേശം
Wednesday, May 25, 2022 2:18 AM IST
തിരുവനന്തപുരം: തക്കാളി അടക്കമുള്ള വിലക്കയറ്റം നേരിടുന്ന പച്ചക്കറി ഉത്പന്നങ്ങൾ ഏതെല്ലാം സംസ്ഥാനങ്ങളിൽനിന്നു സംഭരിക്കാൻ കഴിയുമെന്ന റിപ്പോർട്ട് തയാറാക്കാൻ ഹോർട്ടികോർപിനു കൃഷിമന്ത്രി പി. പ്രസാദ് നിർദേശം നൽകി.
പച്ചക്കറി ഉത്പന്നങ്ങൾ നേരിട്ടു സംഭരിച്ചു സബ്സിഡി നിരക്കിൽ വിതരണം ചെയ്തു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുകയാണു സർക്കാർ ലക്ഷ്യം.
തക്കാളി, ബീൻസ് എന്നിവയുടെ വില കഴിഞ്ഞ ദിവസം 100 കടന്നിരുന്നു. ഉത്പാദക സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്നു തക്കാളിക്കൃഷി നശിച്ചതാണു വിലക്കയറ്റത്തിനുള്ള പ്രധാന കാരണം.