ഡീസൽ വിലക്കുറവ്: കെഎസ്ആർടിസിക്ക് നേട്ടം
Monday, May 23, 2022 12:58 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ ഡീസൽ ഇനത്തിൽ കെഎസ്ആർടിസിക്ക് പ്രതിദിനം ലാഭിക്കാനാകുക 18 ലക്ഷം രൂപ മുതൽ മുതൽ 22 ലക്ഷം രൂപ വരെ. രണ്ടര ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ലിറ്റർ ഡീസൽ ആണ് കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്നത്.
പ്രതിമാസം മാസം അഞ്ചു കോടി രൂപ മുതൽ ആറരക്കോടി രൂപ വരെ ഈ ഇനത്തിൽ കെഎസ്ആർടിസിക്ക് ലാഭിക്കാനാകും എന്നാണ് കണക്കുകൂട്ടുന്നത്. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ ഒരു ലിറ്റർ ഡീസലിന് സംസ്ഥാനത്ത് 7 രൂപ 40 പൈസയോളം കുറവ് വരും.