രാഷ്ട്രപതി രണ്ടു ദിവസം തിരുവനന്തപുരത്ത്
Friday, May 20, 2022 2:16 AM IST
തിരുവനന്തപുരം: നിയമസഭ സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ടു ദിവസം തിരുവനന്തപുരത്തുണ്ടാകും. 26നു രാവിലെ 11നു ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി 27നു തിരുവനന്തപുരത്തേക്കു മടങ്ങും.
26ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിൽ നടക്കുന്ന വനിതാ സാമാജിക സമ്മേളനത്തിൽ പങ്കെടുക്കും. രാജ്ഭവനിൽ താമസിക്കുന്ന രാഷ്ട്രപതി വൈകുന്നേരം ശ്രീപദ്മനാഭാസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. മറ്റ് ഔദ്യോഗിക പരിപാടികൾ ഇല്ലെന്നാണ് സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിവിധ വകുപ്പുകൾ യോഗം ചേർന്നു വിലയിരുത്തി.