39 ലക്ഷത്തിന്റെ സ്വർണം പിടികൂടി
Thursday, May 19, 2022 2:07 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ദുബായിൽനിന്നെത്തിയ മലപ്പുറം സ്വദേശികളായ സഹീദാ, മുർഷിദാ മോൾ എന്നിവർ ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 730 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് പിടിച്ചെടുത്തത്. മൂന്ന് മാലകൾ, രണ്ടു വളകൾ, ഒരു ജോഡി പാദസരം, ഒരു ബിസ്കറ്റ് എന്നിവയായിരുന്നു സ്വർണം.