തീരുമാനം അംഗീകരിക്കും: എസ്. രാജേന്ദ്രൻ
Saturday, January 29, 2022 1:16 AM IST
മൂന്നാർ: സ്വന്തമായ നിലപാടുകളും ആശയങ്ങളുമുള്ള പാർട്ടിയാണ് സിപിഎമ്മെന്നും പാർട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയിട്ടില്ല. സംസ്ഥാന നേതൃത്വത്തോട് പാർട്ടിയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് വിശദമായ കത്ത് നൽകിയിരുന്നു. ഒരു തരത്തിലുള്ള ജാതീയ ഭിന്നിപ്പിനു ശ്രമം നടത്തിയിട്ടില്ലെന്നും പാർട്ടിയിലെ നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമമാണ് തന്നെ പുറത്തേക്കുള്ള വഴിയിൽ എത്തിച്ചതെന്നും രാജേന്ദ്രൻ പറഞ്ഞു.