ഫാ. ജെൻസണ് ചെന്ദ്രാപ്പിന്നി പ്രൊവിൻഷ്യൽ
Saturday, January 29, 2022 1:16 AM IST
തൃശൂർ: ലാസലെറ്റ് സഭയുടെ ഇന്ത്യൻ പ്രോവിൻസിന്റെ പുതിയ പ്രൊവിൻഷ്യലായി ഫാ. ജെൻസണ് ചെന്ദ്രാപ്പിന്നി തെരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട രൂപതയുടെ പാസ്റ്ററൽ സെന്ററായ കല്ലേറ്റുങ്കര പാക് സിൽ നടന്ന പ്രൊവിൻഷ്യൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്.
ഇരിങ്ങാലക്കുട രൂപതയിലെ മൂന്നുമുറി ഇടവകാംഗമാണ് ഫാ. ജെൻസണ്. അസിസ്റ്റന്റ് പ്രൊവിൻഷ്യലായി തൃശൂർ അതിരൂപതയിലെ വെട്ടുകാട് സെന്റ് ജോസഫ് ഇടവകാംഗം ഫാ. ബിനോ പൂവന്നിക്കുന്നേലും കൗണ്‍സിലറായി താമരശേരി രൂപ തയിലെ തിരുവന്പാടി സേക്രഡ് ഹാർട്ട് ഇടവകാംഗം ഫാ. അനൂപ് മാഞ്ചിറയിലും തെരഞ്ഞെടുക്കപ്പെട്ടു.