മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് വയോധികൻ ജീവനൊടുക്കി
Wednesday, January 26, 2022 12:52 AM IST
മാപ്രാണം: മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് വയോധികൻ ജീവനൊടുക്കി. തൈവളപ്പിൽ കൊച്ചാപ്പു ശശീധരനാണ് (73) മരിച്ചത്. മകൻ നിധിൻ വാതിൽ ചവിട്ടിപ്പൊളിച്ചു രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെയാണ് സംഭവം. കുടുംബവഴക്കാണു പ്രശ്നത്തിനു കാരണമെന്നു കരുതുന്നു. കിടന്നുറങ്ങുകയായിരുന്ന നിധിന്റെ മുറിയിലേക്കു പുറത്തുനിന്ന് ശശിധരൻ പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഉറക്കമുണർന്ന നിധീഷ് ഉടൻ രക്ഷപ്പെട്ടു.
തുടർന്നു കാണാതായ ശശിധരനെ നാട്ടുകാരുടെ നേതൃത്വത്തിൽ അന്വേഷിച്ചപ്പോഴാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ശാലിനിയാണ് ശശിധരന്റെ ഭാര്യ. മറ്റു മക്കൾ: നിമിഷ, വർഷ. മരുമക്കൾ: റിനീഷ്, രാജീവ്.