പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ്വേ പൊളിച്ചുനീക്കണമെന്ന് ഓംബുഡ്സ്മാൻ
Wednesday, January 26, 2022 12:52 AM IST
നിലമ്പൂർ: റസ്റ്ററന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ തടയണയ്ക്ക് കുറുകെ പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ്വേ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്നു തദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടു.
റോപ്വേയോട് അനുബന്ധിച്ച് ബോട്ട് ജെട്ടിക്കായി കോണ്ക്രീറ്റ് തൂണുകളടക്കമുള്ള അനധികൃത നിർമാണങ്ങളിൽ നടപടിയെടുക്കണമെന്നും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. നടപടിക്രമങ്ങൾ മാർച്ച് 31 ന് സെക്രട്ടറി ഓംബുഡ്സ്മാനിൽ റിപ്പോർട്ട് ചെയ്യണം.