കോവിഡ്: ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസ സഹായം അനുവദിച്ചു
Friday, January 21, 2022 12:39 AM IST
തിരുവനന്തപുരം: കോവിഡ് ബാധിതരായി മരിച്ച ബിപിഎൽ കുടുംബങ്ങളിൽ പെട്ടവരുടെ ആശ്രിതർക്കു സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം അനുവദിച്ചു. കോട്ടയം, കോഴിക്കോട്, വയനാട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവർക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
5,000 രൂപ വീതമുള്ള ആദ്യമാസത്തെ തുകയാണ് വകയിരുത്തിയത്. കോഴിക്കോട് ജില്ലയിലെ 292 കുടുംബങ്ങൾക്ക് 14,60,000 രൂപയും വയനാട്ടിലെ 20 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും പാലക്കാട്ടെ 28 കുടുംബങ്ങൾക്ക് 1.40 ലക്ഷം രൂപയും ആലപ്പുഴയിലെ 32 കുടുംബങ്ങൾക്ക് 1.60 ലക്ഷവും പത്തനംതിട്ടയിലെ 25 കുടുംബങ്ങൾക്ക് 1.25 ലക്ഷവും കോട്ടയം ജില്ലയിലെ ഒരു കുടുംബത്തിന് 5000 രൂപയുമാണ് അനുവദിച്ചത്. ആകെ 19.90 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വകയിരുത്തിയത്.