അമൽജ്യോതിയും ശ്രീചിത്തിരയും ധാരണാപത്രം ഒപ്പുവച്ചു
Friday, January 21, 2022 12:39 AM IST
കഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിലെ സ്റ്റാർട്ടപ്സ് വാലി ബിസിനസ് ഇൻക്യൂബെറ്ററുകളിലെയും വിവിധ വകുപ്പുകളിലെ വിദ്യാർഥികളുടെയും പ്രോജക്ടുകൾ ഉത്പന്നങ്ങളാക്കി വിപണിയിൽ ഇറക്കുന്നതിന് അമൽജ്യോതിയും ശ്രീചിത്തിരയും ധാരണാപത്രം ഒപ്പുവച്ചു.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ബിസിനസ് ഇൻക്യൂബേറ്ററായ റ്റിമിഡും അനുബന്ധ ടെക്നോളജി ട്രാൻസ്ഫർ ഓഫീസും അമൽജ്യോതി കോളജുമായാണ് സഹകരിച്ചു പ്രവർത്തിക്കുന്നത്.
ഇതുവഴി കോളജിലെ വിവിധ വകുപ്പുകളിലെ കുട്ടികളുടെ പ്രോജക്ടുകൾക്ക് പേറ്റന്റ് എടുക്കുന്നതിനും പല വ്യവസായ മേഖലകളുമായും സഹകരിച്ചു ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാനും സഹായിക്കും. പഠനത്തോടൊപ്പം തന്നെ സ്റ്റാർട്ടപ് കന്പനികൾ തുടങ്ങുന്നതിനും ഇത് വഴിതെളിക്കും.