പരസ്യ ബോര്‍ഡുകളിൽ മേല്‍വിലാസം വേണം
Thursday, January 20, 2022 1:42 AM IST
കൊച്ചി: പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളിലും ബാനറുകളിലും തയാറാക്കിയ പരസ്യ ഏജന്‍സികളുടെയും പ്രസിന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി.
ബോര്‍ഡിനു താഴെ ശ്രദ്ധിക്കുന്ന തരത്തില്‍ ഇവ രേഖപ്പെടുത്തണമെന്നും നിയമലംഘനമുണ്ടെന്ന് കണ്ടാല്‍ അധികൃതര്‍ക്ക് നടപടിയെടുക്കാനാണ് ഇതു നിര്‍ദേശിക്കുന്നതെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവില്‍ പറയുന്നു.
പൊതുസ്ഥലങ്ങളിലെ അനധികൃത ബാനറും ബോര്‍ഡുകളും നീക്കണമെന്ന ഹര്‍ജികളിലാണ് ഇടക്കാല ഉത്തരവ്. ഫെബ്രുവരി 21ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.