വ്യാജ പാസ്പോർട്ടുമായി വിദേശത്തേക്കു കടക്കാൻ ശ്രമിച്ച യുവതി പിടിയിൽ
Wednesday, January 19, 2022 1:20 AM IST
നെടുമ്പാശേരി: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി.
തിരുവനന്തപുരം ആറ്റുകാലിൽ വാടകയ്ക്കു താമസിക്കുന്ന കൽപാംകുളം വീട്ടിൽ ശ്രീലത(42)യാണ് പിടിയിലായത്. വസന്ത ജനാർദനൻ എന്ന പേരിൽ വ്യാജ വിലാസത്തിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച് മുൻപ് സൗദിയിലേക്ക് പോയ ഇവർ അവിടെ ജോലി ചെയ്തു വരികയായിരുന്നു.