വയനാട്ടിലെ സെമിത്തേരി ആക്രമണങ്ങൾ അന്വേഷിക്കണം: സിസിഎഫ്
Tuesday, January 18, 2022 1:19 AM IST
മാനന്തവാടി: വയനാട് ജില്ലയിലെ ഒന്നിലധികം ക്രൈസ്തവ കപ്പേളകളും സെമിത്തേരികളും രാത്രി കാലങ്ങളിൽ ആക്രമിക്കപ്പെടുകയും കല്ലറകൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതിൽ ക്രിസ്ത്യൻ കൾച്ചറൽ ഫോറം ആശങ്ക അറിയിച്ചു. തകർക്കപ്പെട്ട മാനന്തവാടി കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരി ക്രിസ്ത്യൻ കൾച്ചറൽ ഫോറം നേതാക്കൾ സന്ദർശിച്ചു.
പുതിയ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നും സെമിത്തേരി സന്ദർശനത്തിനു ശേഷം നേതാക്കൾ ആവശ്യപ്പെട്ടു.
മാനന്തവാടി രൂപത പിആർഒ ഫാ. ജോസ് കൊച്ചറയ്ക്കൽ, സിസിഎസ്എസ് ചെയർമാൻ ഫാ. വില്ല്യം രാജൻ, ക്രിസ്ത്യൻ കൾച്ചറൽ ഫോറം ചെയർമാൻ കെ.കെ. ജേക്കബ്, ജനറൽ സെക്രട്ടറി സാലു ഏബ്രാഹം മേച്ചേരിൽ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്.