പുതിയ നിയമനം ലഭിച്ചാലും കോളജ് അധ്യാപകർക്കു മുൻപ് വാങ്ങിയിരുന്ന ശന്പളം
Saturday, December 4, 2021 11:18 PM IST
തിരുവനന്തപുരം: യുജിസി, എഐസിടിഇ ശന്പളത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്കു കോളജുകളിലും സർവകലാശാലകളിലും പുതിയ നിയമനം ലഭിച്ചാലും നിയമനത്തിനു മുൻപ് വാങ്ങിയിരുന്ന ശന്പളം സംരക്ഷിച്ചു നൽകുന്നതിന് തീരുമാനം.
യുജിസി, എഐസിടിഇ സ് കീമിൽ ശന്പളം വാങ്ങുന്ന കോളജ് അധ്യാപകർ മറ്റൊരു നിയമനം നേടി സർക്കാരിലോ സർവകലാശാലയിലോ നിയമിതരായാൽ മുൻ നിയമനത്തിലെ ശന്പളം സംരക്ഷിക്കില്ലെന്നു വ്യക്തമാക്കി സർക്കാർ മുൻപ് ഉത്തരവ് ഇറക്കിയിരുന്നു.
ഇത്തരത്തിൽ കൈപ്പറ്റിയ അധിക തുക തിരിച്ചുപിടിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ ധനവകുപ്പ് മരവിപ്പിച്ചിരിക്കുന്നത്. c