സന്തോഷ് കുഴിവേലി ചെറുകിട റബർ കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്
Tuesday, November 30, 2021 1:40 AM IST
കോട്ടയം: ചെറുകിട റബർ കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലി (കോട്ടയം) യെ കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി വീണ്ടും തെരഞെടുത്തു.
വൈസ് പ്രസിഡന്റായി സി.കെ. ബാബു (തൃശൂർ), ജനറൽ സെക്രട്ടറിമാരായി താഹ പുതുശേരി (എറണാകുളം), എം.വി പ്രദീപ് (കോഴിക്കോട്) സണ്ണി ജോസഫ് (തൃശൂർ) ജോയിന്റ് സെക്രട്ടറിമാരായി പി.വി. സുലൈമാൻ (തിരുവനന്തപുരം), ഷാഹുൽ ഹമീദ്, ബഷീർ ചിറങ്ങര (എറണാകുളം) അനിൽ കാട്ടാത്തുവാലാ (കോട്ടയം) എന്നിവരെയും 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനേയും കോട്ടയത്തു ചേർന്ന സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.