പ്രകൃതി ദുരന്തം: സർക്കാർ അടിയന്തര സമാശ്വാസം നല്കണമെന്ന് കെആർഎൽസിസി
Sunday, October 17, 2021 11:07 PM IST
കൊച്ചി: അതിതീവ്ര മഴയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവരോട് ചേർന്നു നില്ക്കാൻ കെആർഎൽസിസി യോഗം തീരുമാനിച്ചു. ദുരിതബാധിതർക്ക് സർക്കാർ അടിയന്തര സഹായങ്ങൾ നല്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, മോൺ. ജസ്റ്റിൻ മഠത്തിൽ പറന്പിൽ, മോൺ, ക്ലാരിയൻസ് പാലിയത്ത് ഫാ, ക്ലീറ്റസ് കതീർപറന്പിൽ, പി.ജെ.തോമസ് , പുഷ്പ ക്രിസ്റ്റി തുടങ്ങിയവർ പങ്കെടുത്തു.