കാതോലിക്ക ബാവാ നിയമനത്തിന് സഭാ മാനേജിംഗ് കമ്മിറ്റിയുടെ അംഗീകാരം
Saturday, September 18, 2021 12:48 AM IST
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ കാതോലിക്ക ബാവയായും മലങ്കര മെത്രാപ്പോലീത്തയായും സുന്നഹദോസ് നിർദേശിച്ച ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ നിയമനത്തിന് സഭാ മാനേജിംഗ് കമ്മിറ്റിയുടെ അംഗീകാരം.
ഇന്നലെ ഓണ്‍ലൈനിൽ ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗമാണ് അംഗീകാരം നൽകിയത്. അടുത്തമാസം 14നു പരുമലയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ മാർ സേവേറിയോസ് കാതോലിക്കാ സ്ഥാനത്തേക്ക് അവരോധിക്കപ്പെടും.
പെരുന്നാളിനോടുനുബന്ധിച്ചു പരുമലയിൽ കാതോലിക്കാ വാഴ്ചയും നടക്കും. ഇന്നലെ ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിൽ സീനിയർ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് അധ്യക്ഷതവഹിച്ചു.