സേ പരീക്ഷയ്ക്ക് 28 മുതല്‍ അപേക്ഷിക്കാം
Tuesday, July 27, 2021 12:56 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി സേ പരീക്ഷയ്ക്ക് 28 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട്. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ സ്കൂളുകളില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാം. പരമാവധി മൂന്നു പേപ്പറുകള്‍ക്ക് വരെ കുറഞ്ഞത് ഡി പ്ലസ് ഗ്രേഡ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷ എഴുതാം. കൂടാതെ കോവിഡ് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും കോവിഡ്, അപകടം, ഗുരുതര രോഗം, അടുത്ത ബന്ധുക്കൾ മരണപ്പെട്ടത് കാരണം പരീക്ഷ എഴുതാന്‍ കഴിയാത്തവക്കും പരീക്ഷ എഴുതാന്‍ അവസരം നല്‍കും. ഐഇഡി വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യം ലഭിക്കും. അപേക്ഷാ ഫോമും, മറ്റു വിവരങ്ങളും www.sslc exam.keral a.go v.in ൽ. ഫലത്തിന്റെ പ്രിന്റൗട്ട് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം.