മുത്തശ്ശീ മുത്തച്ഛൻമാരുടെ ജീവിതമാതൃക പുതുതലമുറയ്ക്കു പ്രചോദനം: മാർ ആലഞ്ചേരി
Tuesday, July 27, 2021 12:56 AM IST
കൊച്ചി: ദൈവസാന്നിധ്യത്തിലും പ്രാർഥനയിലും അടിസ്ഥാനമാക്കിയുള്ള മുത്തശ്ശീ, മുത്തച്ഛൻമാരുടെ ജീവിത മാതൃക ഇന്നത്തെ തലമുറയുടെ പ്രചോദനമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയിലെ മുത്തശ്ശീ മുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സിനഡൽ കമ്മീഷന്റെ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സിനഡൽ കമ്മീഷൻ അംഗവും കാഞ്ഞിരപ്പിള്ളി രൂപതാ അധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. ജോസഫ് പുത്തൻപുരക്കൽ കപ്പൂച്ചിൻ മുഖ്യപ്രഭാഷണം നടത്തി.