ചരക്കുവാഹനങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക്
Friday, June 25, 2021 1:16 AM IST
കോഴിക്കോട്: സംസഥാനത്തെ ചരക്കുവാഹനങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക്. 20 കോടിയോളം ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലിചെയ്യുന്ന രാജ്യത്തെ ചരക്കുഗതാഗത മേഖലയിലെ സാമ്പത്തികപ്രശ്നങ്ങള്‍ക്കും മറ്റും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണം. അല്ലാത്തപക്ഷം ഓഗസ്റ്റ് ആദ്യവാരം മുതല്‍ ഇന്ത്യയൊട്ടാകെ ചരക്കുവാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനും അനിശ്ചിതകാല സമരം തുടങ്ങാനുമാണു തീരുമാനം.
ഇതിനു മുന്നോടിയായി പ്രതിഷേധസൂചകമായി 28നു രാജ്യമൊട്ടാകെ ചരക്കുവാഹന മേഖല കരിദിനമായി ആചരിക്കാനും തീരുമാനിച്ചതായി ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസും (എഐഎംടിസി) ആള് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് ഗുഡ്സ് ഓണേഴ്സ് അസോസിയേഷനും അറിയിച്ചു.