ബിന്ദു കൃഷ്ണ നിവേദനം നല്കി
Friday, June 25, 2021 12:40 AM IST
തിരുവനന്തപുരം: ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന് അധ്യക്ഷയ്ക്കെതിരേ മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ബിന്ദു കൃഷ്ണ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്കി.
വനിതകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും, അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും നിയമപരമായും സാമൂഹ്യപരമായും ഉത്തരവാദപ്പെട്ട സ്ഥാപനമാണ് വനിതാ കമ്മീഷന്. ഈ സാഹചര്യത്തില്‍ ജോസഫൈനെ തല്‍സ്ഥാനത്തുനിന്നും നീക്കംചെയ്ത് വനിതാ കമ്മീഷനെ വനിതകളുടെ ആശ്രയ കേന്ദ്രമാക്കി നിലനിര്‍ത്തണമെന്ന് നിവേദനത്തില്‍ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.