കെസിവൈഎം യൂത്ത് കമ്മീഷൻ രൂപീകരിച്ചു
Monday, June 14, 2021 12:40 AM IST
കൊച്ചി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 32 രൂപതകളുടെ സഹകരണത്തോടെ യൂണിറ്റ്, ഫൊറോന, രൂപതാ തലങ്ങളിൽ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നാക്ക അവസ്ഥയെപ്പറ്റി പഠിക്കാൻ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. ക്രൈസ്തവ പിന്നാക്ക അവസ്ഥയെപ്പറ്റി പഠിക്കുന്നതിനു സർക്കാർ രൂപീകരിച്ച ജെ.ബി. കോശി കമ്മിറ്റിക്കു മുൻപാകെ റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ യൂത്ത് കമ്മീഷൻ രൂപീകരിച്ചത്.
സംസ്ഥാനതലത്തിൽ നടന്ന യോഗത്തിൽ ജസ്റ്റീസ് ഏബ്രഹാം മാത്യു, അഡ്വ. ഷെറി ജെ. തോമസ് എന്നിവർ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ക്ലാസുകൾ എടുത്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വർഡ് രാജു, ജനറൽ സെക്രട്ടറി ഷിജോ ഇടയാടിൽ, ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ, ഭാരവാഹികളായ റോഷ്ന മറിയം ഈപ്പൻ, അഗസ്റ്റിൻ ജോൺ, അജോയ് പി. തോമസ്, റോസ് മേരി തേറുകാട്ടിൽ, ഫിലോമിന സിമി, ഡെനിയ സിസി ജയൻ, എബിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.