ഉന്നത പഠനം: കോഴ്സുകളുടെ അംഗീകാരം ഉറപ്പുവരുത്തണം
Monday, June 14, 2021 12:40 AM IST
സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട:-കോ​വി​ഡ് അന​ന്ത​ര കാ​ലം എ​ന്ന് പു​ന​ർ നി​ർ​വചി​ക്ക​പ്പെ​ട്ട ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാ​മി​പ്പോ​ൾ ജീ​വി​ക്കു​ന്ന​ത്. ക്ലാ​സുക​ൾ മാ​ത്ര​മ​ല്ല; അ​ഡ്മി​ഷ​ൻ പോ​ലും ഓ​ൺ​ലൈ​നായി മാറിയ സാ​ധ്യ​ത​യി​ലേ​യ്ക്ക് കാ​ര്യ​ങ്ങ​ളെത്തി​യി​രി​ക്കു​ന്നു. ജൂ​ൺ-​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ന്നി​രു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളൊ​ക്കെ ഒാഗ​സ്റ്റ് - സെ​പ്റ്റം​ബ​ർ - ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലേ​യ്ക്ക് മാ​റി​ക്ക​ഴി​ഞ്ഞു.

കോ​ഴ്‌​സു​ക​ളെയും പ​ഠി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​യും പ​റ്റി മ​ന​സിലാ​ക്കു​ന്ന​തി​നു മു​ൻ​പാ​യി കോ​ഴ്സുകൾക്ക്് അം​ഗീ​കാ​രം ന​ൽ​കു​ന്ന ഒ​രു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യു​ണ്ടെ​ന്ന​റി​യ​ണം. ഈ ഏ​ജ​ൻ​സികൾ സ്ഥാ​പ​ന​ങ്ങൾക്കും സ്ഥാ​പ​ന​ത്തി​ലെ കോ​ഴ്സുകൾ ക്കും നി​ശ്ചി​ത കാ​ല​ത്തേ​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കും. വി​ദ്യാ​ർ​ഥികൾ ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന കോ​ഴ്സി​ന് അം​ഗീ​കാ​രം ഉ​ണ്ടോ​യെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നു ചു​രു​ക്കം. വി​വി​ധ​ങ്ങ​ളാ​യ കോ​ഴ്സു​ക​ളും അവയ്ക്ക് അം​ഗീ​കാ​രം ന​ൽ​കുന്ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ഏതൊ​ക്കെ​യെ​ന്ന് താഴെ വിവരി ക്കുന്നു.

I.യുജിസി(​യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ൻ​ഡ്സ് ക​മ്മീ​ഷ​ൻ)

ഇ​ന്ത്യ​യി​ലെ എ​ല്ലാ കേ​ന്ദ്ര, സം​സ്ഥാ​ന യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടേ​യും, സ്വ​കാ​ര്യ, ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടേ​യും അ​വ​യ് ക്കു കീ​ഴി​ലെ സ​ർ​ക്കാ​ർ -എ​യ്ഡ​ഡ് -സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളു​ടേ​യും, സ്വ​യം​ഭ​ര​ണ കോ​ളേ​ജു​ക​ളു​ടേ​യും അം​ഗീ​കൃ​ത ഏ​ജ​ൻ​സി, യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ൻ​റ്റ് ക​മ്മീ​ഷ​ൻ (UGC) ആ​ണ്. കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഈ ​ക​മ്മി​ഷ​നാ​ണ്, മേ​ൽ സൂ​ചി​പ്പി​ച്ച മു​ഴു​വ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും അ​പ്പെ​ക്സ് സ​മി​തി. കോ ഴ്സുകൾ തെരഞ്ഞെടുക്കു ന്ന തിനു മുന്പ് സ്ഥാ​പ​ന​ത്തി​ന്‍റെ യും കോ​ഴ്സി​ന്‍റെ​യും ഗു​ണ​നി​ല​വാ​രം യു​ജി​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​റ​പ്പു വ​രു​ത്തേ​ണ്ട ബാ​ധ്യ​ത അ​പേ​ക്ഷാ​ർ​ത്ഥി​ക്കു​ണ്ട്. രാ​ജ്യ​ത്തെ അം​ഗീ​കാ​ര​മു​ള്ള യൂ​ണി​വേ​ഴ്സി​റ്റി​ക​ളെ​യും ക​ൽ​പ്പി​ത സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളേ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക്, യു​ജി​സി​യു​ടെ ത​ന്നെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് www.ug c.ac.in സ​ന്ദ​ർ​ശി​ച്ച് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്.
കേ​ര​ള​ത്തി​ൽ പിഎ​സ്‌സിയു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ല​ഭി​ക്കു​ന്ന​തി​ന്, അ​പേ​ക്ഷാ​ർ​ഥി കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ല​ല്ല പ​ഠി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ൽ, പ്ര​സ്തു​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​ർ​ദി​ഷ്ട കോ​ഴ്സ്, കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​സ്തു​ത കോ​ഴ്സു​മാ​യി തു​ല്യ​ത​യു​ണ്ടെ​ന്ന തു​ല്യ​താ സ​ർ​ട്ടി​ഫി​ക്കേ​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ട്.​ അ​തു​കൊ​ണ്ട് ത​ന്നെ, കേ​ര​ള​ത്തി​നു പു​റ​ത്ത് വി​വി​ധ കോളജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു മു​ൻ​പ് കോ​ഴ്‌​സി​ന് കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടോ​യെ​ന്നും ഉ​റ​പ്പു വ​രു​ത്തണം.

2.എഐസി​ടി​ഇ(ഒാ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ)

എ​ൻജിനി​യ​റി​ംഗ്, എ​ൻജിനി യ​റിം​ഗ് ഡി​പ്ലോ​മ, മാ​നേ​ജ്മെ​ന്‍റ്, ഹോ​ട്ട​ൽ ആ ൻഡ് അ​ഗ്രി​കൾ​ചറ​ൽ മാ​നേ​ജ്മെ​ന്‍റ്, എംസി​എ തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കേ​ണ്ട ഏ​ജ​ൻ​സി, ആ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ (AlC TE) ആ​ണ്. എഐസി​ടി​ഇയു​ടെ അം​ഗീ​കാ​ര​ത്തോ​ടൊ​പ്പം അതത് സം​സ്ഥാ​ന​ത്തി​ന്‍റെ അം​ഗീ​കാ​രം കൂ​ടി പ​രി​ശോ​ധി​ക്കണം.​ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ഈ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു മു​ൻ​പാ​യി AlCTE വെ​ബ് സൈ​റ്റാ​യ www.aicte-indi a.org സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തണം.

3. സിഒഎ(​കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​കി​ടെ​ക്ച​ർ)

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ർ​കി​ടെ​ക്ട് കോ​ഴ്സു​ക​ൾ​ക്കും അ​വ പ​ഠി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത് കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​കി​ടെ​ക്ച​ർ (COA) ആ​ണ്. ഈ ​രം​ഗ​ത്ത് പ്ര​ഫ​ഷ​ണ​ൽ ആ​ർ​കി​ടെ​ക്ട് ആ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ COA സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അ​നി​വാ​ര്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് സിഒഎ​യു​ടെ വെ​ബ് സൈ​റ്റാ​യ www.co a.gov.in/ സ​ന്ദ​ർ​ശി​ക്കു​ക.

4. പിസിഐ. (ഫാ​ർ​മ​സി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ)

ഫാ​ർ​മ​സി സം​ബ​ന്ധ​മാ​യ കോ​ഴ്സു​ക​ൾ​ക്ക് (ഡിഫാം, ബി.​ഫാം, എംഫാം, ഫാംഡി)​ഫാ​ർ​മ​സി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടേ​യും അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഫാ​ർ​മ​സി കൗ​ൺ​സി​ലി​ന്‍റേ​യും അം​ഗീ​കാ​ര​മാ​വ​ശ്യ​മു​ണ്ട്. ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫാ​ർ​മ​സി കൗ​ൺ​സി​ലിന്‍റെ സൈ​റ്റാ​യ www.pci.ni c.in നോ​ക്കി വി​വ​ര​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തണം.

5.എംസിഐ(​മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ)

എ​ല്ലാ അ​ലോ​പ്പ​തി മെ​ഡി​ക്ക​ൽ കോ​ഴ്‌​സു​ക​ൾ​ക്കും അ​ന്തി​മാം​ഗീ​കാ​രം ന​ൽ​കു​ന്ന​ത് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യാ​ണ്.​ ​മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന്‍റെ വെ​ബ് സൈ​റ്റ് www.mciindia.or g ആ​ണ്. മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന്‍റെ പേ​ര്, ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ എ​ന്നാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.

6. ഡിസിഐ(​ഡെ​ന്‍റ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ)

രാ​ജ്യ​ത്തെ ദ​ന്ത മേ​ഖ​ല സം​ബ​ന്ധി​ച്ച കോ​ഴ്സു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ഡെ​ന്‍റൽ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം നി​ർ​ബ​ന്ധ​മാ​യും വേ​ണം. കൗ​ൺ​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് www.dc iindia.org സ​ന്ദ​ർ​ശി​ക്കു​ക.

7. സി.​സി.​എ​ച്ച്.(​സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഹോ​മി​യോ​പ്പ​തി)

ഹോ​മി​യോ​പ്പ​തി​യു​മാ​യി ബ​ണ്ഡ​പ്പെ​ട്ട കോ​ഴ്സു​ക​ൾ, അ​വ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അം​ഗീ​കാ​ര​വും ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ളു​ടെ ഗു​ണ നി​ല​വാ​രം നി​ർ​ണയി​ക്കു​വാ​നു​ള്ള അ​ധി​കാ​ര​വും സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഹോ​മി​യോ​പ്പ​തി​യി​ൽ നി​ക്ഷി​പ്ത​മാ​ണ്്. മേ​ൽ സൂ​ചി​പ്പി​ക്ക​പ്പെ​ട്ട മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്ക്, സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഹോ​മി​യോ​പ്പ​തി​യു​ടെ വെ​ബ് സൈ​റ്റാ​യ www.cchind ia.co m സന്ദർശിക്കണം.

8. സി​സി​ഐഎം (സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ മെ​ഡി​സി​ൻ)

ആ​യു​ർ​വേ​ദം, സി​ദ്ധ, യു​നാ​നി തു​ട​ങ്ങി​യ ചി​കി​ത്സാ രീ​തി​ക​ളു​ടെ നി​ല​വാ​രം, ഇ​ത് സം​ബ​ണ്ഡി​ച്ച കോ​ഴ്സു​ക​ൾ, പ്ര​സ്തു​ത കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, അ​വ​യു​ടെ അം​ഗീ​കാ​രം എ​ന്നി​വ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ മെ​ഡി​സി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്നു. ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്, www.cc imindia.org സ​ന്ദ​ർ​ശി​ച്ച്, കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്. എ​ന്നാ​ൽ ആ​യു​ർ​വേ​ദം, യു​നാ​നി, സി​ദ്ധ, നാ​ച്ചു​റോ​പ്പ​തി, യോ​ഗ എ​ന്നീ മേ​ഖ​ല​ക​ളു​ടെ ക​ൺ​ട്രോ​ൾ ബോ​ഡി​യാ​യി ആ​യു​ഷ് (Ayush) വ​കു​പ്പി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

9. ഐഎ​ൻ​സി (​ഇ​ന്ത്യ​ൻ നേ​ഴ്സി​ംഗ് കൗ​ൺ​സി​ൽ)

ന​ഴ്സി​ംഗിനു​ള്ള അം​ഗീ​കാ​രം അ​താ​തു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കേ​ണ്ട​ത് അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ നേ​ഴ്സി​ംഗ്കൗ​ൺ​സി​ലി​ന്‍റെ​യും ഒ​പ്പം അ​താ​തു സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​ഴ്സി​ംഗ്് കൗ​ൺ​സി​ലി​നന്‍റെയു​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക്, ന​ഴ് സിം​ഗ് കൗ​ൺ​സി​ലി​ന്‍റെ വെ​ബ് സൈ​റ്റാ​യ www.indiannursin gcouncil.org പ​രി​ശോ​ധിക്ക ണം.

10. പാ​രാ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ

പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്ക് അ​ന്തി​മാം​ഗീ​കാ​രം ന​ൽ​കു​ന്ന​ത് ഇ​ന്ത്യ​ൻ പാ​രാ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലും അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​രാ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലു​ക​ളു​മാ​ണ്. ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ www.p arame dicalcounc ilofindia.org സ​ന്ദ​ർ​ശി​ച്ച് ഉ​റ​പ്പു വ​രുത്ത ണം.


12. ആ​ർസിഐ (റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ)

അം​ഗ വൈ​ക​ല്യ​മു​ള്ള​വ​രെ കു​റി​ച്ചു​ള്ള പ​ഠ​ന സം​ബ​ന്ധ​മാ​യ കോ​ഴ്സു​ക​ൾ​ക്ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​രം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണു. റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, സ്പെ​ഷ്യ​ൻ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ്സു​ക​ളും അ​ധ്യാ​പ​ക പ​രി​ശീ​ല​ന​വു​മെ​ല്ലാം ഈ ​കൗ​ൺ​സി​ലി​ൻ കീ​ഴി​ൽ വ​രു​ന്നു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് www.rehabcoun cil.nic.in കാ​ണു​ക.

13. ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ

രാ​ജ്യ​ത്തെ നി​യ​മ പ​ഠ​ന​ത്തി​ന്‍റെ​യും പ​ഠി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും നി​ല​വാ​രം നി​ർണ യി​ക്കു​ക, നി​യ​മ​ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യവർ​ക്ക് എ​ൻ​റോ​ൾ ചെ​യ്ത് അ​ഭി​ഭാ​ഷ​ക​രാ​യി പ്രാ​ക്ടീ​സ് ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക, നി​യ​മ ബി​രു​ദം ന​ൽ​കാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ​ക്കും കോ​ളജു​ക​ൾ​ക്കും വേ​ണ്ട നി​ല​വാ​ര​വും മാ​ന​ദ​ണ്ഡ​വും നി​ശ്ച​യി​ക്കു​ക, അ​വ​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യും ബാ​ർ കൗ​ൺ​സി​ലി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ​പ്പെ​ടു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക് www.barcouncilofindia.org.

14. ഐ.​സി.​എ.​ആ​ർ(ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച്)

കാ​ർ​ഷി​കാ​നു​ബ​ന്ധ കോ​ഴ്സു​ക​ളാ​യ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ, അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ എ​ൻജിനി​യ​റി​ങ്ങ്, ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ, ഫി​ഷ​റീ​സ്, വെ​റ്ററിന​റി, ഫോ​റ​സ്ട്രി തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്ക് രാ​ജ്യ​ത്ത് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്, ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് (ICAR) ആ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, കോ​ളജു​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ചി​നു കീ​ഴി​ൽ വ​രു​ന്നു. അ​വ​യു​ടെ അം​ഗീ​കാ​രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് ww w.icar.org.in പ​രി​ശോ​ധി​ക്കാം.

15.എ​ൻസിടിഇ(​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ)

രാ​ജ്യ​ത്തെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തും നി​ല​വി​ലെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു വ​രു​ത്താ​നാ​വ​ശ്യ​മാ​യ നി​ർ​ദേശ​ങ്ങ​ൾ ന​ൽ​കു​ന്ന​തും നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ ആ​ണ്.​ ഒ​രു വ​ർ​ഷ ദൈ​ർ​ഘ്യ​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​ലെ ബി​രു​ദ-ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ നാ​ലു സെ​മ​സ്റ്റ​റോ​ടെ ര​ണ്ടു വ​ർ​ഷ​മാ​ക്കി​യ​തും ഇ​തേ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ ത​ന്നെ​യാ​ണ്. രാ​ജ്യ​ത്തെ മെ​ച്ച​പ്പെ​ട്ട അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​നാ​യി, നാ​ലു മേ​ഖ​ല​ക​ളി​ൽ റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളും നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ ന​ട​ത്തു​ന്നു​ണ്ട്. നാ​ലു വ​ർ​ഷ​ത്തെ ഇ​ന്‍റഗ്രേ​റ്റ​ഡ് പ​ഠ​ന​വും ഈ​യ​ടു​ത്താ​യി എ​ൻസിടിഇ ​അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് നി​ഷ്ക്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

അ​ധ്യാ​പ​ക പ​രി​ശീ​ല​ന രം​ഗ​ത്ത്, അം​ഗീ​കാ​ര​മു​ള്ള കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും പ​ഠി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​യാ​ൻ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ന്‍റെ വെ​ബ്സൈ​റ്റാ​യ www.ncte-india.org സ​ന്ദ​ർ​ശി​ക്കു​ക.

16. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗ്‌

പ്ല​സ് ടു ​ക​ഴി​ഞ്ഞ നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ്വ​പ്ന മേ​ഖ​ല​യാ​ണ് മാ​രി​ടൈം. മ​റൈ​ൻ സം​ബ​ന്ധ​മാ​യ വി​വി​ധ കോ​ഴ്സു​ക​ൾ​ക്കും അ​വ ആ​ധി​കാ​രി​ക​മാ​യി പ​ഠി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര ഷി​പ്പി​ങ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം നി​ർ​ബ​ന്ധ​മാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റാ​യ www.dgshipping.gov.in.

17. അ​യാ​ട്ട (ഇന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ)

ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം സം​ബ​ന്ധ​മാ​യ കോ​ഴ്സു​ക​ളു​ടെ രാ​ജ്യാ​ന്ത​ര​ത​ല​ത്തെ അം​ഗീ​കൃ​ത ഏ​ജ​ൻ​സി, ജ​നീ​വ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​യാ​ട്ട (INT ER NATIOA NL AIR TRANSPORT ASSOC IAT ION) ആ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് ww w.iata.org .

18. ഡി.​ജി.​സി.​എ.(​ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ)

എ​യ​ർ​ക്രാ​ഫ്റ്റ് മെ​യി​ന്‍റന​ൻ​സ് എ​ഞ്ചി​നി​യ​റി​ങ്ങ്, പൈ​ല​റ്റ് (SPL & CPL)തു​ട​ങ്ങി വ്യോ​മ​യാ​ന കോ​ഴ്സു​ക​ൾ​ക്കും അ​വ പ​ഠി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ അ​ഫി​ലി​യേ​ഷ​നും അം​ഗീ​കാ​ര​വും ആ​വ​ശ്യ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റാ​യ ww w.dgca.go v.in സ​ന്ദ​ർ​ശി​ക്കണം.

19. ഡി​സ്റ്റ​ൻ​സ് എ​ജു​ക്കേ​ഷ​ൻ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ) കൗ​ൺ​സി​ൽ

വി​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് റെഗു​ല​ർ പ​ഠ​നം സാ​ധ്യ​മ​ല്ലാ​ത്ത​വ​ർ​ക്കാ​യി, വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന സൗ​ക​ര്യ​മാ​ണ് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം.​വി​ദൂ​ര വി​ദ്യാ​ഭ്യാ​സം മു​ഖാ​ന്തി​രം ന​ട​ത്തു​ന്ന പ്രാ​ക്ടി​ക്ക​ൽ അ​ധി​ഷ്ഠി​ത ബി​രു​ദ - ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക് താ​ര​ത​മ്യേ​ന മൂ​ല്യം കു​റ​വാ​ണെ​ങ്കി​ലും പ്രാ​ക്ടി​ക്ക​ലി​ല്ലാ​ത്ത ബി​രു​ദ - ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക് രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം സ​ർ​വ​ക​ലാ​ശാ​ല​ക​ളും തു​ല്യ​താ സ​ർ​ട്ടി​ഫി​ക്കേ​റ്റ് ന​ൽ​കു​ന്നു​ണ്ട്.രാ​ജ്യ​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കീ​ഴി​ൽ ന​ട​ത്തു​ന്ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ളു​ടെ നി​ല​വാ​രം നി​ർ​ണയി​ക്കു​ന്ന ഏ​ജ​ൻ​സി​യാ​ണു വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ. കോ​ഴ്സു​ക​ളെ സം​ബ​ന്ധി​ച്ചും സ​ർ​വക​ലാ​ശാ​ല​ക​കളെ കുറിച്ചും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.de c.ac.in സന്ദ ർശിക്ക ണം.

20. ഐസിഎഐ( ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അക്കൗ​ണ്ട​ന്‍റ്സ് ഇ​ന്ത്യ )

ചാർട്ടേഡ് അക്കൗണ്ടറ്റ് ആക ണമെങ്കിൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ട​ഡ് എ​ക്കൗ​ണ്ട​ൻ്റ്സ് ഇ​ന്ത്യ ( ICAl) ന​ട​ത്തു​ന്ന മൂ​ന്നു ഘ​ട്ട പ​രീ​ക്ഷ​കൾ പാസാകേണ്ടതു ണ്ട്. ഐസിഎഐയുടെ പ്രവ ർത്തന ങ്ങളെകുറിച്ചറിയുന്നതിന് www.i cai.org സ​ന്ദ​ർ​ശി​ക്കു​ക.

21. ഐ​സിഎ​സ്​ഐ(​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്പ​നി സെ​ക്ര​ട്ട​റീ​സ് ഓ​ഫ് ഇ​ന്ത്യ)

ക​മ്പ​നി സെ​ക്ര​ട്ട​റി ആ​കാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്പ​നി സെ​ക്ര​ട്ട​റീ​സ് ഓ​ഫ് ഇ​ന്ത്യ (ICSl) ന​ട​ത്തു​ന്ന ര​ണ്ടുഘ​ട്ട (എ​ക്സി​ക്യൂ ട്ടീ​വ് ആൻഡ് പ്ര​ഫ​ഷ​ണ​ൽ) പ​രീ​ക്ഷ​ൾ പാസാകണം. പ​രീ​ക്ഷാ ന​ട​ത്തി​പ്പും പു​തി​യ ക​മ്പ​നി സെ​ക്ര​ട്ട​റി​മാ​രെ നി​ശ്ച​യി​ക്കു​ന്ന​തും ഐ​സിഎ​സ്​ഐ ആണ്. വി​വ​ര​ങ്ങ​ൾ​ക്ക് www.icsi.edu സ​ന്ദ​ർ​ശി​ക്കു​ക‌.

22. എ​ൻസിവിടി (​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ണ​ൽ ട്ര​യി​നിം​ഗ് )

ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളു​ടെ കോ​ഴ്സു​ക​ൾ സ​ർ​ട്ടി​ഫൈ ചെ​യ്യു​ന്ന​ത് നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ണ​ൽ ട്ര​യി​നിം​ഗ് ആ​ണ്. ഒ​രു വ​ർ​ഷ​ത്തേ​യും ര​ണ്ടു വ​ർ​ഷ​ത്തേ​യും ഐടി ഐ ഡി​പ്ലോ​മ​ക​ൾ​ക്കു ചേ​രു​മ്പോ​ൾ പ്ര​സ്തു​ത സ്ഥാ​പ​നം ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്കറ്റ് എ​ൻസി​വി​ടി ​യു​ടെ അം​ഗീ​കാ​ര​മു​ള്ള​താ​ണോ​യെ​ന്ന് ഉ​റ​പ്പു വ​രു​ത്തണം.​ വി​വ​ര​ങ്ങ​ൾ www.n cv tmis.gov.in, www.det.kerala.go v.in ൽ.

ലേഖകൻ തൃ​ശൂ​ർ സെ​ന്‍റ്് തോ​മ​സ് കോ​ളജിൽ ഫിസിക്സ് അധ്യാപക നാണ്[email protected] gmail.com. ഫോ​ൺ : 9497 315495.

ഡോ.​ ഡെ​യ്സ​ൻ പാ​ണേ​ങ്ങാ​ട​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.