വചനസര്‍ഗ പ്രതിഭാ പുരസ്കാരം: എന്‍ട്രികള്‍ ക്ഷണിച്ചു
Sunday, June 13, 2021 12:59 AM IST
കൊച്ചി: ബൈബിള്‍ മേഖലയിലെ ക്രിയാത്മക സംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയ വചനസര്‍ഗ പ്രതിഭാ പുരസ്കാരത്തിന് (2021) എന്‍ട്രികള്‍ ക്ഷണിച്ചു. 25,000 രൂപയും പ്രശംസാ ഫലകവുമാണു പുരസ്കാരം.
ബൈബിള്‍ വിജ്ഞാനീയത്തില്‍ മലയാളത്തില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച രചനകളാണു പുരസ്കാരത്തിനു പരിഗണിക്കുക. ബൈബിള്‍ പഠനമേഖലയില്‍ വ്യക്തിയോ സംരംഭമോ പ്രസ്ഥാനമോ 2016 മുതല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ സമര്‍പ്പിക്കാം. പുസ്തകത്തിന്റെ മൂന്നു കോപ്പികള്‍ വീതം സമര്‍പ്പിക്കണം. വിശുദ്ധഗ്രന്ഥത്തോടു പുലര്‍ത്തുന്ന നീതി, സൃഷ്ടിയുടെ മൗലികത, ക്രിയാത്മകത എന്നിവയായിരിക്കും അവാര്‍ഡിനുള്ള മാനദണ്ഡങ്ങള്‍. ജാതിമത ഭേദമന്യേ ആര്‍ക്കും എന്‍ട്രികള്‍ നല്‍കാം. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 0484 2805897. www.ke ralabiblesocite y.com.