രോഗികളുടെ എണ്ണത്തിലും വ്യാപന നിരക്കിലും കുറവ്
Tuesday, May 18, 2021 12:48 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇന്നലെയും കുറവുണ്ടായി. ഇന്നലെ 21,402 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.
പരിശോധിച്ച സാന്പിളുകളുടെ എണ്ണം 86,505 ആയി കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ശതമാനമായി കുറഞ്ഞു. രോഗവ്യാപനം കുറയുന്നു എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. 99,651 പേർ ഇന്നലെ മാത്രം രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3,62,315 ആയി കുറഞ്ഞു.
ഏപ്രിൽ 20നു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണമാണ് ഇന്നലത്തേത്. ഇന്നലെ 87 മരണമാണ് സ്ഥിരീകരിച്ചത്. ആകെ മരണം 6515 ആയി. 80 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു.