മുഖ്യമന്ത്രി പറയുന്നത് വാസ്തവവിരുദ്ധം: ജി.സുകുമാരൻ നായർ
Wednesday, May 5, 2021 1:38 AM IST
ചങ്ങനാശേരി: മുഖ്യമന്ത്രിയടക്കം ചില ഇടതുനേതാക്കൾ എൻഎസ്എസിനോടും അതിന്റെ നേതൃത്വത്തോടും സ്വീകരിക്കുന്ന വിലകുറഞ്ഞ നിലപാടിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി തനിക്കെതിരേ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, വിശ്വാസം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പുള്ള ആളുകൾക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കാരണം ഈ നാടിന്റെ അവസ്ഥ അതാണ്. സമാധാനവും സ്വൈരവും നല്കുന്ന ഒരു ഗവണ്മെന്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വാസത്തിന്റെ കാര്യത്തിൽ എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാട് തുടരുകതന്നെ ചെയ്യും. അതിൽ മതമോ രാഷ്ട്രീയമോ കാണുന്നില്ല. ഏതു മുന്നണി ഭരിച്ചാലും തങ്ങൾക്കുള്ള അഭിപ്രായം തുറന്നുപറയാനുള്ള അവകാശം എൻഎസ്എസിനുണ്ടെ ന്നും സുകുമാരൻ നായർ പത്രക്കുറിപ്പിൽ പറഞ്ഞു.