ജോൺ പോൾ പാപ്പാ പുരസ്കാരം പ്രഖ്യാപിച്ചു
Thursday, April 22, 2021 12:08 AM IST
കോട്ടയം: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജോൺ പോൾ പാപ്പാ പുരസ്കാരം പ്രഖ്യാപിച്ചു. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബോട്സ്വാന ഗെബ്രോൺ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലോ ആൻഡ് പ്രഫഷണൽ സ്റ്റഡീസ് മാനേജിംഗ് ഡയറക്ടർ ഡോ. ആന്റണി പി. ജോസഫ് എന്നിവർ അർഹരായി.
50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് മേയ് 11ന് പത്തിന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുമെന്ന് കാത്തലിക് ഫെഡ റേഷൻ ഒാഫ് ഇന്ത്യ ഡയറക്ടർ റവ. ഡോ. മാണി പുതിയിടം അറിയിച്ചു.