തന്റെ ആത്മാർഥതയെ കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ചെന്നു കെ.ടി. ജലീൽ
Wednesday, April 21, 2021 12:11 AM IST
തിരുവനന്തപുരം: സമുദായവഞ്ചകർ മുടിപ്പിച്ച ഒരു അർധസർക്കാർ സ്ഥാപനത്തെ നേരേയാക്കിയെടുക്കാൻ ശ്രമിച്ച ആത്മാർഥതയെ കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ചെന്നു കെ.ടി. ജലീൽ. ബന്ധുനിയമന വിവാദത്തിൽ തനിക്കെതിരായി ഹൈക്കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു ജലീലിന്റെ പ്രതികരണം. വിധി പകർപ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈകൊള്ളുമെന്നും ജലീൽ പറഞ്ഞു.