സിസ്റ്റര്‍ ടീന കുന്നേല്‍ ക്രിസ്തുദാസി സമൂഹത്തിന്റെ മദര്‍ ജനറൽ
Wednesday, April 21, 2021 12:11 AM IST
കോഴിക്കോട്: ക്രിസ്തുദാസി സമൂഹത്തിന്റെ മദര്‍ ജനറലായി സിസ്റ്റര്‍ ടീന കുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ ക്രിസ്റ്റീന കുന്നേല്‍, സിസ്റ്റര്‍ ലിറ്റി തെക്കാനത്ത്, സിസ്റ്റര്‍ മിലി ചേലക്കാനിരപ്പേല്, സിസ്റ്റര്‍ റ്റിജി കാരിക്കാട്ടുകുഴിയില്‍ എന്നിവര്‍ യഥാക്രമം ജനറല്‍ കൗണ്‍സിലര്‍മാരായും സിസ്റ്റര്‍ അനീറ്റ കക്കട്ടികാലായില് പ്രൊക്യൂറേറ്റര്‍ ജനറലായും സിസ്റ്റര്‍ മോളി അമ്പലത്തിങ്കല്‍ സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു.