കുട്ടികളിലെ ലഹരി ഉപയോഗം: സോഷ്യൽ മീഡിയ സന്ദേശം വ്യാജമെന്ന് ഋഷിരാജ് സിംഗ്
Wednesday, April 21, 2021 12:11 AM IST
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികൾ ലഹരി ഉപയോഗിക്കുകയാണെന്നും അവരെ സൂക്ഷിക്കണമെന്നും വ്യക്തമാക്കി തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വന്ന സന്ദേശം വ്യാജമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാൻ സൈബർ സെല്ലിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
എക്സൈസ് കമ്മീഷണർ ഋഃഷിരാജ് സിംഗ് എന്ന തരത്തിൽ പേരും ഫോണ് നന്പറും വച്ചുള്ള വ്യാജ സന്ദേശം സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. താനിപ്പോൾ ജയിൽ ഡിജിപിയാണ്. മറ്റാരോ തന്റെ പേരിൽ ഇങ്ങനെ ഒരു സന്ദേശം ദുരുദ്ദേശത്തോടെ അയച്ചതാണ്, ഇതിനെ കുറിച്ച് അന്വേഷിക്കാൻ സൈബർസെല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.