വിവാഹം നിശ്ചയിച്ച യുവതി പൊള്ളലേറ്റു മരിച്ചനിലയിൽ
Tuesday, April 20, 2021 12:01 AM IST
കൊല്ലങ്കോട്: മുതലമടയിൽ തീപിടിച്ച വീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കുറ്റിപ്പാടം മണലി കൃഷ്ണന്റെ മകൾ സുമ(24)യാണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തിനാണ് ഓടിട്ട വീട്ടിൽ തീപിടിത്തമുണ്ടായത്. സമീപവാസികൾ അറിയിച്ചതിനെതുടർന്ന് കൊല്ലങ്കോട് ഫയർഫോഴ്സ് എത്തി തീയണച്ചു. ഇതിനകം മേൽക്കൂരയും വീടിനകത്തുള്ള ഉപകരണങ്ങളും കത്തിനശിച്ചിരുന്നു. വീടിനകത്തേക്കു ഫയർഫോഴ്സ് കടന്നപ്പോഴാണ് കിടപ്പുമുറിയിലെ തറയിൽ സുമയെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്.
സംസാരശേഷി ഇല്ലാത്തയാളാണ് സുമ. ഇക്കഴിഞ്ഞ മാർച്ച് 28നു സുമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. സംഭവസമയത്തു സുമയുടെ പിതാവ് കൃഷ്ണൻ ജോലി ആവശ്യത്തിനു പുറത്തുപോയിരുന്നു. അമ്മയും സഹോദരങ്ങളായ സുധ, സുധീഷ് എന്നിവരും ഒരു വിവാഹ ചടങ്ങിനു പോയിരിക്കുകയായിരുന്നു. പോലീസ് സംഘം എത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ