മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം: കെഎന്‍ഇഎഫ്
Monday, March 1, 2021 12:58 AM IST
കൊച്ചി: മാധ്യമസ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും സമൂഹത്തിന്റെ ശബ്ദമായിക്കണ്ട് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കേന്ദ്ര ഭരണകൂടം തയാറാകണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് (കെഎന്‍ഇഎഫ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
എറണാകുളം അധ്യാപക ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന കെഎന്‍ഇഎഫ് സംസ്ഥാന സമ്മേളനം മേയര്‍ എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് എം.സി. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപി, ബിജെപി മധ്യമേഖലാ സെകട്ടറി സി.ജി. രാജഗോപാല്‍, എഐഎന്‍ഇഎഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷ്, എന്‍ജെപിയു സംസ്ഥാന പ്രസിഡന്റ് പി. ദിനകരന്, മേഖലാ പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റായി വി.എസ്. ജോണ്‍സനെയും (മാതൃഭൂമി) ജനറല്‍ സെക്രട്ടറിയായി ടോം പനയ്ക്കലിനെയും (ദേശാഭിമാനി) ട്രഷററായി എം. ഫൈറൂസിനെയും (മാധ്യമം) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍ -സി. മോഹനന് (ദേശാഭിമാനി), ഡി. ജയകുമാര്‍ (മലയാള മനോരമ), ആര്. രാധാകൃഷ്ണന് (ജന്മഭൂമി), ടി.ആര്. സന്തോഷ് കുമാര്‍ (ജനയുഗം), സെക്രട്ടറിമാര്‍ - ജയ് സണ്‍ മാത്യു (ദീപിക), എസ്.ആര്. അനില്‍കുമാര്‍ (കേരള കൗമുദി), സി.ആര്. അരുണ്‍ (മാതൃഭൂമി), എം. അഷറഫ് (ചന്ദ്രിക), ഗോപന് നമ്പാട്ട് (ദേശാഭിമാനി), സിജി ഏബ്രഹാം, ഒ.സി. സജീന്ദ്രന് (മാതൃഭൂമി), എം. സര്‍ഫറാസ് (മാധ്യമം) എന്നിവരടങ്ങിയ 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും രൂപീകരിച്ചു.
മാധ്യമപ്രവര്‍ത്തക വേജ് ബോര്‍ഡ് ഉടന്‍ രൂപീകരിക്കുക, സംസ്ഥാന പെന്ഷന് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, മുഴുവന്‍ ശമ്പളത്തിനും പിഎഫ് പെന്ഷന് അനുവദിക്കുക, തൊഴില്‍ നിയമ കാര്‍ഷിക നിയമഭേദഗതികള്‍ പിന്‍വലിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.