സീറ്റ് വിഭജനം: പി.ജെ. ജോസഫിന്റെ ഭാഗത്തു കടുംപിടിത്തമുണ്ടാകില്ലെന്നു മുല്ലപ്പള്ളി
Sunday, February 28, 2021 12:52 AM IST
തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനം സംബന്ധിച്ചു കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ ഭാഗത്ത് കടുംപിടിത്തം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണ്.
പി.ജെ. ജോസഫ് ആശുപത്രിയിൽ ആയതിനാലാണ് അവരുമായി ചർച്ച പൂർത്തിയാക്കാൻ സാധിക്കാത്തത്. മാർച്ച് ആദ്യവാരം കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കും. നേമത്തും വട്ടിയൂർക്കാവിലും ഉൾപ്പെടെ ബിജെപിക്കും സിപിഎമ്മിനും വെല്ലുവിളി ഉയർത്തുന്ന മികച്ച സ്ഥാനാർഥികൾ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.പി.സി. ജോർജിന്റെ ആക്ഷേപങ്ങൾക്ക് മറുപടി പറയാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.