കോവിഡ് വാക്സിൻ സുരക്ഷിതം: ഡോ. ടി.കെ. ജയകുമാർ
Tuesday, January 26, 2021 12:42 AM IST
കോട്ടയം: കോവിഡ് പ്രതിരോധ കുത്തിവയ്പ് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ലെന്നും താൻ അനുഭവസ്ഥനാണെന്നും ആദ്യഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രമുഖ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ടി.കെ. ജയകുമാർ.
കോവിഡ് പ്രതിരോധ കുത്തിവയ്പിൽ ആശങ്ക വേണ്ടെന്നും ആരോഗ്യപരമായ എല്ലാ സുരക്ഷാ പരിശോധനകളും ഉറപ്പാക്കിയ ശേഷമാണ് ഈ മരുന്ന് ജനങ്ങളിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. . മരുന്നിന്റെ ഉപയോഗം സംബന്ധിച്ചു പൊതുജനങ്ങൾക്ക് യാതൊരു ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.