അഞ്ച് എംഎൽഎമാർക്ക് കോവിഡ്
Tuesday, January 19, 2021 12:08 AM IST
തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത എം. മുകേഷ് (കൊല്ലം), കെ.ആൻസലൻ (നെയ്യാറ്റിൻകര), ഡി.കെ. മുരളി (വാമനപുരം) കെ. ദാസൻ (കൊയിലാണ്ടി), ഇ.എസ്. ബിജിമോൾ (പീരുമേട്) എന്നീ എംഎൽ എമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കെ.ദാസൻ, ആൻസലൻ എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലും മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിലുമാണ്.