എസ്എസ്എൽസി, പ്ലസ് ട ു പരീക്ഷാ തീയതികൾ മാറ്റമില്ല: മന്ത്രി സി.രവീന്ദ്രനാഥ്
Tuesday, January 19, 2021 12:00 AM IST
തിരുവനന്തപുരം: സിലബസ് വെട്ടിച്ചുരുക്കുന്നതു കുട്ടികളോടുള്ള അനീതിയാണെന്നും സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് അടക്കമുള്ള ക്ലാസുകളിലെ സിലബസ് വെട്ടിച്ചുരിക്കില്ലെന്നും മന്ത്രി സി.രവീന്ദ്രനാഥ്. ഇക്കൊല്ലത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ മാറ്റമില്ല. അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ച് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. അതിനാണു ഫോക്കസ് എരിയാ നൽകിയിരിക്കുന്നത്. ചോദ്യമാതൃകയും ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.