അഴീക്കലിൽ ഔട്ടർ ഹാർബറിനു 3698 കോടി
Saturday, January 16, 2021 1:02 AM IST
തിരുവനന്തപുരം: അഴീക്കലിൽ 14.5 മീറ്റർ ആഴത്തിൽ 3698 കോടി രൂപ ചെലവിൽ ഔട്ടർ ഹാർബർ നിർമിക്കുമെന്നു ധനമന്ത്രി. ഇതിനായി മലബാർ ഇന്റർനാഷണൽ പോർട്ട് എന്നൊരു കന്പനി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. മൂന്നു ഘട്ടമായാണ് ഈ തുറമുഖം നിർമിക്കുക. വിശദമായ രൂപരേഖയും അതിനുള്ള ധനസമാഹരണ പ്ലാനും പുതിയ കന്പനി തയാറാക്കും.
കൊല്ലം, ബേപ്പൂർ, തുറമുഖങ്ങളുടെ വികസനത്തിനു കേന്ദ്രസർക്കാരിന്റെ സർഗമാല പദ്ധതിയിൽ നിന്നും പണം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റു തുറമുഖങ്ങൾക്കെല്ലാം കൂടി 80 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.