മത്സ്യത്തൊഴിലാളികൾക്കു സബ്സിഡി നിരക്കിൽ മണ്ണെണ്ണ
Friday, January 15, 2021 11:59 PM IST
തിരുവനന്തപുരം: പരന്പരാഗത മത്സ്യത്തൊഴിലാളികൾക്കു മണ്ണെണ്ണ ലിറ്ററിനു 25 രൂപ നിരക്കിൽ ലഭ്യമാക്കുന്നതിനു 60 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. 10 വർഷത്തിൽ കൂടുതൽ കാലപ്പഴക്കം ചെന്ന മണ്ണെണ്ണ എൻജിനുകൾ മാറ്റി പെട്രോൾ എൻജിനാക്കുന്നതിനു മോട്ടോറൈസേഷൻ സബ്സിഡി നൽകും.
ചെറുകിട ഇൻബോർഡ് യന്ത്രവത്കൃത വള്ളങ്ങൾക്കും ഇന്ധന സബ്സിഡി നൽകുന്നതിനായി 10 കോടി രൂപ വകയിരുത്തുന്നതായും ധനമന്ത്രി പറഞ്ഞു.