തെരഞ്ഞെടുപ്പ് ദിവസം അവധി നല്‍കണം: ലേബര്‍ കമ്മീഷണര്‍
Thursday, December 3, 2020 1:15 AM IST
തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ദിവസം അവധി നല്‍കണമെന്ന് നിര്‍ദേശിച്ചു ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഉത്തരവായി. സ്വകാര്യ, വാണിജ്യ,വ്യവസായ,വ്യാപാര സ്ഥാപനങ്ങളിലെയോ മറ്റേതെങ്കിലും സ്ഥാപനങ്ങളിലേയെ ജീവനക്കാർക്കു വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയുളള അവധി അനുവദിക്കണം.
തൊഴിലാളികളുടെ വേതനം കുറവ് ചെയ്യുകയോ വേതനം അനുവദിക്കാതിരിക്കുകയോ ചെയ്യരുത്. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണം. ഉത്തരവ് ഐടി , പ്ലാന്റേഷന് മേഖല എന്നിവ ഉള്‍പ്പെടെയുളള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കുമെ ന്നും കമ്മീഷണർ പറഞ്ഞു.