അഭയ കേസ്: സിബിഐ ഉദ്യോഗസ്ഥൻ മൊഴി നൽകി
Wednesday, October 28, 2020 12:44 AM IST
തിരുവനന്തപുരം: അഭയ കേസിൽ നാർകോ അനാലിസിസ് ടെസ്റ്റ്, പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് തുടങ്ങിയ ശാസ്ത്രീയ പരീക്ഷണങ്ങൾ പ്രതികളുടെ സമ്മതത്തോടെ നടത്താൻ കഴിഞ്ഞത് പ്രതികളിലേക്കു സിബിഐക്ക് എത്താൻ സഹായകമായെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി ആയിരുന്ന ആർ.കെ. അഗർവാൾ തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകി.
പ്രതികളുടെ സമ്മതത്തോടുകൂടി കോടതിയുടെ ഉത്തരവു പ്രകാരമാണ് ശാസ്ത്രീയ പരിശോധനകൾ നടത്തിയതെന്നും പ്രോസിക്യൂഷൻ 41 ാം സാക്ഷിയായ ആർ.കെ. അഗർവാൾ മൊഴി നൽകി. 2007 ജൂണ്‍ മുതൽ 2008 നവംബർ ഒന്നു വരെയാണ് അഗർവാൾ അഭയ കേസിന്റെ അന്വേഷണം നടത്തിയത്. അന്വേഷണ സംഘത്തിൽ എസ്പി ആയിരുന്ന കെ.എം. വർക്കിയെയും കോടതിയിൽ വിസ്തരിച്ചു.