ജെഡിഎസ്-എല്‍ജെഡി ലയനം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്
Monday, October 26, 2020 12:22 AM IST
കൊച്ചി: ജെഡിഎസ്- എല്‍ജെഡി പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ്. ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുപാര്‍ട്ടികളും തമ്മിലുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാത്യു ടി.തോമസിനെയും കെ.കൃഷ്ണന്‍കുട്ടിയെയും കൊച്ചിയില്‍ ചേര്‍ന്ന ജെഡിഎസ് അഡ്ഹോക്ക് കമ്മിറ്റി ചുമതലപ്പെടുത്തി.
നേരത്തെ ലയനം സംബന്ധിച്ച് തീരുമാനമായിരുന്നെങ്കിലും അത് നീണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് പുതുതായി ചുമതലയേറ്റ അധ്യക്ഷന്‍ മാത്യു ടി.തോമസ് യോഗം വിളിച്ചു ചേര്‍ത്ത് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തത്. യോഗത്തിനുശേഷം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു.ടി.തോമസും എല്‍ജെഡി കേരള ഘടകം അധ്യക്ഷന്‍ ശ്രേയാംസ് കുമാറുമായി ചര്‍ച്ച നടത്തി.