ഫാ. തോമസ് പുതുശേരി ചാവറ കൾച്ചറല്‍ സെന്റര്‍ ഡയറക്ടര്‍
Thursday, October 22, 2020 12:56 AM IST
കൊച്ചി: സിഎംഐ സന്യാസ സമൂഹത്തിനു കീഴിലുള്ള എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറായി ഫാ. തോമസ് പുതുശേരി ചുമതലയേറ്റു. കോട്ടയം സെന്റ് ജോസഫ്സ് പ്രവിശ്യ അംഗമായ ഇദ്ദേഹം കഴിഞ്ഞ 12 വര്‍ഷമായി കോട്ടയം ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെയും ദര്‍ശന അക്കാഡമിയുടെയും ഡയറക്ടറായിരുന്നു.
15 വര്‍ഷമായി ചാവറ കള്‍ച്ചറല്‍ സെന്റർ ഡയറക്ടറായി സേവനം ചെയ്ത ഫാ. റോബി കണ്ണന്‍ചിറ, ഡല്‍ഹി ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറായി നിയമിക്കപ്പെട്ടതിനെത്തുടര്ന്നാണു പുതിയ നിയമനം.
ഫാ. തോമസ് പുതുശേരി, സിഎംഐ കോട്ടയം പ്രവിശ്യയുടെ എഡ്യൂക്കേഷണല്‍ കോര്‍പറേറ്റ് മാനേജരായും സേവനം ചെയ്തിട്ടുണ്ട്.