7,631 പേര്‍ക്കു കോവിഡ്
Monday, October 19, 2020 1:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7,631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന പരിശോധനാഫലം ഇന്നലെ ലഭിച്ചത്. ഇന്നലെ രോഗബാധിതരെന്നു കണ്ടെത്തിയ 160 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 6,685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗബാധ ഉണ്ടായവരില്‍ 63 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
നിലവില്‍ ചികിത്സയിലായിരുന്ന 8,410 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 95,200 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 2,80,236 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 2,795 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെ 58,404 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്നലെ 12 പുതിയ ഹോട്ട്സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. എട്ടു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 637 ഹോട്ട്സ്പോട്ടുകളാണുള്ളത്.