കേന്ദ്രസംഘം കേരളത്തിലെത്തി
Monday, October 19, 2020 1:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്രസംഘം കേരളത്തിലെത്തി. തിരുവനന്തപുരം ജില്ലയിൽ സന്ദർശനം നടത്തിയ സംഘം സംസ്ഥാന കണ്ട്രോൾ റൂം സന്ദർശിച്ച് പൊതു സ്ഥിതിവിലയിരുത്തി. കണ്ടെയ്ൻമെന്റ് കാര്യക്ഷമമാക്കൽ, രോഗനിരീക്ഷണം, പരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളാണ് ഇവർ മുഖ്യമായും വിലയിരുത്തുന്നത്. തിരുവനന്തപുരം കളക്ടറുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.
വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം സന്ദർശിച്ചു. രാജ്യത്ത് ആകെയുള്ള കോവിഡ് ബാധിതരുടെ 4.30 ശതമാനം കേരളത്തിലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രാദേശിക കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജെയ്ൻ, സഫ്ദർജംഗ് ആശുപത്രി റെസിപിറേറ്ററി മെഡിസിനിലെ ഡോ. കുമാർ ഗുപ്ത തുടങ്ങിയവരാണ് സംഘത്തിലുള്ളത്.