9016 പേർക്കു കോവിഡ്
Sunday, October 18, 2020 1:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 9,016 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 52,067 സാന്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്കു രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.31 ശതമാനമായി ഉയർന്നു. 7991 പേർ രോഗമുക്തി നേടി.
26 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 1139 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 127 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 1519, തൃശൂർ - 1109, എറണാകുളം - 1022, കോഴിക്കോട് - 926, തിരുവനന്തപുരം - 848, പാലക്കാട് - 688, കൊല്ലം - 656, ആലപ്പുഴ - 629, കണ്ണൂർ - 464, കോട്ടയം - 411, കാസർഗോഡ് - 280, പത്തനംതിട്ട - 203, ഇടുക്കി - 140, വയനാട് - 121.